Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridge Built

Malappuram

പാ​ലം നി​ര്‍​മി​ച്ചു; ആ​ര്യാ​ട​ന്‍ ന​ഗ​റി​ലേ​ക്ക് ക​ട​ക്കാ​ന്‍ ഇ​നി​യും ക​ട​മ്പ​ക​ള്‍

ക​രു​വാ​ര​കു​ണ്ട്: വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ മു​ള്ള​റ പു​ഴ​യ്ക്ക് കു​റു​കെ ആ​ര്യാ​ട​ന്‍ ന​ഗ​റി​ലേ​ക്ക് പാ​ലം നി​ര്‍​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ ദു​രി​ത​ത്തി​ന് പൂ​ര്‍​ണ​വി​രാ​മ​മാ​യി​ല്ല. പാ​ല​ത്തി​ന് കൈ​വ​രി​ക​ള്‍ സ്ഥാ​പി​ക്കാ​നും ഇ​രു​ക​ര​ക​ളി​ലെ​യും റോ​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​മു​ള്ള പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​ത്ത​താ​ണ് യാ​ത്ര ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത്.

കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 22 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പാ​ലം നി​ര്‍​മി​ച്ച​ത്. 30-ലേ​റെ കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ആ​ര്യാ​ട​ന്‍ ന​ഗ​റി​ലു​ള്ള​വ​ര്‍​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ മു​ന്പ് ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് ദ്ര​വി​ച്ച തെ​ങ്ങി​ന്‍​ത​ടി​ക​ള്‍ ചേ​ര്‍​ത്തു​വ​ച്ച താ​ല്‍​ക്കാ​ലി​ക പാ​ല​മാ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ നാ​ട് ഒ​റ്റ​പ്പെ​ടു​ന്ന​തും പ​തി​വാ​യി​രു​ന്നു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​വി​ടെ കു​ടു​ങ്ങു​ക​യും രാ​ത്രി അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ​ത്തി മ​റു​ക​ര​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​വു​മു​ണ്ടാ​യി​ട്ടു​ണ്ട്. ദീ​ര്‍​ഘ​കാ​ല​ത്തെ ആ​വ​ശ്യ​ത്തി​നൊ​ടു​വി​ല്‍ ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കും ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ല്‍ ആ​റ​ടി വീ​തി​യി​ലാ​ണ് പു​തി​യ പാ​ലം നി​ര്‍​മി​ച്ച​ത്.

എ​ന്നാ​ല്‍ കൈ​വ​രി​ക​ളി​ല്ലാ​ത്ത​തും ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും റോ​ഡി​ല്ലാ​ത്ത​തും യാ​ത്ര​യ്ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ക്കാ​നാ​കാ​ത്ത​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് മ​റ്റ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ളും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ സ്ഥാ​പി​ക്കു​ക​യും റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്താ​ലേ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഈ ​പാ​ലം പൂ​ര്‍​ണ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടൂ. ഇ​തി​നാ​യി ഉ​ട​ന്‍ അ​ധി​ക ഫ​ണ്ട് അ​നു​വ​ദി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Latest News

Corehub Up